Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Voter List

എ​സ്ഐ​ആ​ർ സ​മ​യ​പ​രി​ധി നീ​ട്ടി; 30 വരെ രേഖകൾ സമർപ്പിക്കാം

‌‌തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ​എസ്ഐ​ആ​ർ ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത​വ​ർ​ക്ക് രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടി. 30 വ​രെ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കാ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. സു​പ്രീം​കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് സ​മ​യ​പ​രി​ധി നീ​ട്ടി ന​ൽ​കി​യ​ത്.

22-ാം തീ​യ​തി വ​രെ​യാ​യി​രു​ന്നു മു​ൻ​പ് സ​മ​യം അ​നു​വ​ദി​ച്ചി​രു​ന്ന​ത്. തു​ട​ർ​ന്ന് കേ​ര​ളം സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. പ​ട്ടി​ക​യി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​പ്പെ​ട്ട​വ​രു​ടെ വി​വ​ര​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​ക​ൾ പോ​ലു​ള്ള പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

അ​ർ​ഹ​രാ​യ​വ​ർ പു​റ​ത്താ​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്ക​ണം. ഇ​തി​നാ​യി ഈ ​പ​ട്ടി​ക വെ​ബ്സൈ​റ്റു​ക​ളി​ലും പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്നും സു​പ്രീം കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഇ​തോ​ടെ കേ​ര​ള​ത്തി​ലെ എ​സ്ഐആ​റി​നുശേ​ഷ​മു​ള്ള അ​ന്തി​മ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത് വൈ​കി​യേ​ക്കും.

 

District News

തീ​വ്ര വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്ക​ര​ണം ഉ​ട​ൻ വേ​ണ്ടെ​ന്ന് ഡി​സി​സി യോ​ഗം

പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ കേ​ര​ള​ത്തി​ല്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന തീ​വ്ര വോ​ട്ട​ര്‍​പ​ട്ടി​ക പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ള്‍ ന​ട​ക്കു​വാ​ന്‍ പോ​കു​ന്ന ത​ദ്ദേ​ശ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ളെ ബാ​ധി​ക്കു​മെ​ന്നും അ​തി​നാ​ല്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം മാ​ത്രം എ​സ്ഐ​ആ​ര്‍ ന​ട​പ​ടി​ക​ള്‍ കേ​ര​ള​ത്തി​ല്‍ ആ​രം​ഭി​ക്കാ​വൂ​വെ​ന്നും ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍​ന്ന ജി​ല്ല​യി​ലെ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ യോ​ഗം കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​പ​യോ​ഗി​ച്ച പ​രി​ഷ്ക​രി​ച്ച വോ​ട്ട​ര്‍​പ​ട്ടി​ക നി​ല​നി​ല്‍​ക്കു​മ്പോ​ള്‍ അ​ത് പ​രി​ഗ​ണി​ക്കാ​തെ വീ​ണ്ടും പ​ഴ​യ​കാ​ല വോ​ട്ട​ര്‍ പ​ട്ടി​ക അ​ടി​സ്ഥാ​ന​മാ​ക്കി വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​ത് യ​ഥാ​ര്‍​ത്ഥ വോ​ട്ട​ര്‍​മാ​രെ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി​ട്ടാ​ണെ​ന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.


ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ എ. ​സു​രേ​ഷ് കു​മാ​ർ, സാ​മു​വ​ല്‍ കി​ഴ​ക്കു​പു​റം, കെ. ​ജാ​സിം​കു​ട്ടി, പി.​കെ. മോ​ഹ​ന്‍​രാ​ജ്, ജെ​റി മാ​ത്യു സാം, ​ഈ​പ്പ​ന്‍ കു​ര്യ​ൻ, ആ​ര്‍. ദേ​വ​കു​മാ​ര്‍, ദീ​നാ​മ്മ റോ​യി, സ​ക്ക​റി​യ വ​ര്‍​ഗീ​സ്, ബി​ജു വ​ര്‍​ഗീ​സ്, കെ. ​ശി​വ​പ്ര​സാ​ദ്, എ​ബി മേ​ക്ക​രി​ങ്ങാ​ട്ട്, സി​ബി താ​ഴ​ത്തി​ല്ല​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

National

കേ​ര​ള​ത്തി​ല്‍ തീവ്ര വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ഷ്‌​ക​ര​ണ ന​ട​പ​ടി​ക​ള്‍ ന​വം​ബ​ര്‍ ഒ​ന്ന് മു​ത​ല്‍

ന്യൂ​ഡ​ല്‍​ഹി: ന​വം​ബ​ര്‍ ഒ​ന്ന് മു​ത​ല്‍ കേ​ര​ള​ത്തി​ല്‍ വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ഷ്‌​ക​ര​ണ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്. പ​ശ്ചി​മ ബം​ഗാ​ള്‍, ത​മി​ഴ്‌​നാ​ട്, ആ​സാം, പു​തു​ച്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലും എ​സ്‌​ഐ​ആ​ര്‍ ന​ട​പ്പി​ലാ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്. ബം​ഗാ​ളി​ല്‍ ഇ​ത് സം​ബ​ന്ധി​ച്ച ഒ​രു​ക്ക​ങ്ങ​ള്‍ തു​ട​ങ്ങി.

വി​ഷ​യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ജി​ല്ലാ ക​ള​ക്ട​ര്‍​മാ​രു​ടെ യോ​ഗം വി​ളി​ച്ചു. ജി​ല്ലാ ത​ല​ത്തി​ല്‍ ഹെ​ല്‍​പ് ഡെ​സ്‌​ക്കു​ക​ള്‍ തു​ട​ങ്ങാ​നാ​ണ് തീ​രു​മാ​നം. എ​സ്‌​ഐ​ആ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ ഗ്യാ​നേ​ഷ് കു​മാ​ര്‍ കേ​ര​ള​ത്തി​ലെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ര​ത്ത​ന്‍ ഖേ​ല്‍​ക്ക​റു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം ഡ​ല്‍​ഹി​യി​ല്‍​വ​ച്ച് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

കേ​ര​ള​ത്തി​ല്‍ എ​സ്‌​ഐ​ആ​ര്‍ നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്ന് ഗ്യാ​നേ​ഷ് കു​മാ​റു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​ടു​ത്ത വ​ര്‍​ഷം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​ന്‍ പോ​കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ എ​സ്ഐ​ആ​ര്‍ ന​ട​പ്പാ​ക്കു​ക. ബി​ഹാ​ര്‍ മാ​തൃ​ക​യി​ല്‍ മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ല്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് നീ​ക്കം.

Latest News

Up